Today: 23 May 2025 GMT   Tell Your Friend
Advertisements
ലോകത്താദ്യമായി മൂത്രസഞ്ചി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; പിന്നില്‍ ഇന്ത്യന്‍ സര്‍ജന്‍
Photo #1 - India - Otta Nottathil - urinary_bladder_replacement
കാലിഫോര്‍ണിയ: ലോകത്തിലെ ആദ്യത്തെ യൂറിന്‍ ബ്ളാഡര്‍ മാറ്റി വയ്ക്കലിന് നേതൃത്വം നല്‍കി കാലിഫോര്‍ണിയയിലെ സര്‍ജന്‍ ഇന്ദര്‍ബിര്‍ ഗില്‍. ലോസ് ഏഞ്ചല്‍സ്, കാലിഫോര്‍ണിയ~ ട്രാന്‍സ്പ്ളാന്‍റ് മെഡിസിന്‍റെ ഭാവി പുനര്‍നിര്‍മിക്കുന്നതിനായി ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ഡോ. ഇന്ദര്‍ബിര്‍ എസ്. ഗില്‍ ലോകത്തിലെ ആദ്യത്തെ വിജയകരമായ യൂറിന്‍ ബ്ളാഡര്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.

മേയ് 4 ന് റൊണാള്‍ഡ് റീഗന്‍ യുഎസിഎല്‍എ മെഡിക്കല്‍ സെന്‍ററില്‍ നടത്തിയ വിപ്ളവകരമായ എട്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശസ്ത്രക്രിയ യുഎസിലെ കെക്ക് മെഡിസിനും യുസിഎല്‍എ ഹെല്‍ത്തും തമ്മിലുള്ള അസാധാരണമായ സഹകരണത്തിന്‍റെ ഫലമായിരുന്നു. ഈ ചരിത്രപരമായ നടപടിക്രമം യൂറോളജിക്, ട്രാന്‍സ്പ്ളാന്‍റ് ശസ്ത്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ്.

ഗുരുതരമായ മൂത്രസഞ്ചി രോഗമോ മൂത്രസഞ്ചി പ്രവര്‍ത്തനം നഷ്ടപ്പെടുന്നതോ ആയ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു സഹായകമായേക്കാം. യുഎസ് സി യൂറോളജി സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്റ്ററും യുഎസ് സിയിലെ കെക്ക് സ്കൂള്‍ ഒഫ് മെഡിസിനിലെ യൂറോളജി ചെയര്‍മാനുമായ ഡോ.ഗില്ലും യുസിഎല്‍എ വാസ്കുലറൈസ്ഡ് കോംപോസിറ്റ് ബ്ളാഡര്‍ അലോഗ്രാഫ്റ്റ് ട്രാന്‍സ്പ്ളാന്‍റ് പ്രോഗ്രാമിന്‍റെ ഡയറക്റ്റര്‍ ഡോ. നിമ നസ്രിയും ചേര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

ക്യാന്‍സര്‍ മൂലം മൂത്ര സഞ്ചിയുടെയും വൃക്കകളുടെയും ഭൂരിഭാഗവും നഷ്ടപ്പെട്ട രോഗിയായ സ്വീകര്‍ത്താവ് കഴിഞ്ഞ ഏഴു വര്‍ഷമായി ഡയാലിസിസിന് വിധേയനായിരുന്നു.സങ്കീര്‍ണത ഏറെയുണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായതിലും രോഗി ഇപ്പോഴും സുഖമായിരിക്കുന്നതിലും ഡോ. ഗില്‍ സന്തോഷവും ആശ്വാസവും അറിയിച്ചു.

മൂത്രാശയ പ്രശ്നങ്ങള്‍ ഗുരുതരമായി ബാധിച്ച രോഗികള്‍ക്കുള്ള പരിചരണത്തിന് പുനര്‍വ്യാഖ്യാനമായി ഈ ശസ്ത്രക്രിയാ വിജയം മാറിയതായി ഡോ. നിമ നസ്രി പറഞ്ഞു.

ദീര്‍ഘ നാളായി അവ്യക്തമായിരുന്നു മൂത്രാശയം മാറ്റി വയ്ക്കല്‍ എന്ന ആശയം. സങ്കീര്‍ണമായ വാസ്കുലാര്‍ ശൃംഖലയും പെല്‍വിസിന്‍റെ ശരീരഘടനാ സങ്കീര്‍ണതയുമാണ് അതിനു കാരണം. ഡോ.ഗില്ലും നസിരിയും വര്‍ഷങ്ങളായി അതീവ സൂക്ഷ്മതയോടെ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ വിജയമാണ് ഇത്.

മരിച്ച ദാതാക്കളില്‍ നിന്നും റോബോട്ടിക് മൂത്രസഞ്ചി വീണ്ടെടുക്കലും ട്രാന്‍സ്പ്ളാന്‍റുകളും നോണ്‍~റോബോട്ടിക് ട്രയല്‍ സര്‍ജറികളും വിപുലമായ പ്രീ ക്ളിനിക്കല്‍ മോഡലിങും അവരുടെ ഗവേഷണത്തില്‍ ഉള്‍പ്പെടുന്നു.

റോബോട്ടിക്, മിനിമലി ഇന്‍വേസീവ് യൂറോളജിക് സര്‍ജറിയിലെ ലോക നേതാവാണ് ഗില്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി നിരവധി മെഡിക്കല്‍ കണ്ടെത്തലുകളില്‍ അദ്വിതീയനുമാണ് . അദ്ദേഹത്തിന്‍റെ നേതൃമികവിലാണ് യുഎസ് സി യൂറോളജി ദേശീയ റാങ്കിങില്‍ ഉന്നത സ്ഥാനത്തേയ്ക്ക് ഉയര്‍ന്നത്. നവീകരണം, വിദ്യാഭ്യാസം, മികവ് എന്നിവയില്‍ അന്താരാഷ്ട്ര പ്രശസ്തനാണ് ഗില്‍.

ഏതാണ്ട് 1000ത്തോളം ശാസ്ത്ര പ്രസിദ്ധീകരണങ്ങളും 50,000ത്തോളം ഉദ്ധരണികളും ഉള്ള ഡോ. ഗില്ലിന്‍റെ സ്വാധീനം വിശാലവും ആഴമേറിയതുമാണ്. 260ലധികം യൂറോളജിസ്ററുകളെ അദ്ദേഹം പരിശീലിപ്പിച്ചു. അതില്‍ പതിനാലോളം പേര്‍ ഇപ്പോള്‍ മികച്ച അക്കാദമിക് വകുപ്പുകളെ നയിക്കുന്നു. അദ്ദേഹത്തിന്‍റെ പാരമ്പര്യത്തില്‍ യുഎസ് മുതല്‍ ഇന്ത്യ വരെ ലോകമെമ്പാടുമുള്ള ശസ്ത്രക്രിയാ നാഴികക്കല്ലുകള്‍ ഉള്‍പ്പെടുന്നു. 2017ല്‍ മുംബൈയില്‍ നടന്ന ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റി വയ്ക്കലിന് അദ്ദേഹം നേതൃത്വം നല്‍കി.

ഗില്‍ തന്‍റെ ആദ്യകാല മെഡിക്കല്‍ വിദ്യാഭ്യാസം പട്യാലയിലാണ് നടത്തിയത്. തുടര്‍ന്ന് ക്ളീവ് ലാന്‍ഡ് ക്ളിനിക്കിലേയ്ക്കും കെന്‍റക്കി സര്‍വകലാശാല മെഡിക്കല്‍ സെന്‍ററിലേയ്ക്കും അദ്ദേഹം പോയി. 2021 ല്‍ ഡോ. ഗില്‍ യുഎസ് സിയില്‍ അമെരിക്കയിലെ ആദ്യത്തെ എ ഐ സമര്‍പ്പിത യൂറോളജി സെന്‍റര്‍ ആരംഭിച്ചു.
- dated 23 May 2025


Comments:
Keywords: India - Otta Nottathil - urinary_bladder_replacement India - Otta Nottathil - urinary_bladder_replacement,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
The_revamped_OCI_Portal_is_accessible_inagurated_by_Amit_Shah
നവീകരിച്ച ഒസിഐ കാര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News

കേന്ദ്രസര്‍ക്കാര്‍ ഒസിഐ കാര്‍ഡ്
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നവീകരിച്ചു
ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിര്‍വഹിച്ചു
ലളിതം, നൂതനം, സുരക്ഷിതം, ഉപയോക്തൃ സൗഹൃദം
എല്ലാം ഇവിടെ അറിയാം
തുടര്‍ന്നു വായിക്കുക
us_rejects_indian_mangoes
നാലേകാല്‍ കോടിയുടെ ഇന്ത്യന്‍ മാങ്ങ നശിപ്പിക്കാന്‍ യുഎസ് ഉത്തരവ് Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ; പാക്കിസ്ഥാന്റെ ലംഘനം, വീണ്ടും ചര്‍ച്ച
തുടര്‍ന്നു വായിക്കുക
trump_mediation_offer_india_pakistan
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
russia_spports_india_fight_against_terror
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
air_india_israel_uae_huti
മിസൈല്‍ ആക്രമണം: എയര്‍ ഇന്ത്യ ഇസ്രയേല്‍ സര്‍വീസ് നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us